November 4, 2026

പാലിയേറ്റീവ് കെയര്‍ നിലച്ച് പോകരുത് – റോട്ടറി ക്ലബ്ബ്

0
01.jpg
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോവിഡ്കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ശാന്തി പെയ്ന്‍ ആന്റ് പാലീയേറ്റീവ് കെയര്‍ ക്ലീനിക്കിന്റെ പ്രവര്‍ത്തനം നിലച്ച് പോകരുതെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ.ഷൈജു മാണിശ്ശേരില്‍ എം.ജി.റ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പറഞ്ഞു.ധാരാളം രോഗികളാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടി പാലീയേറ്റീവ് ക്ലീനിക്കില്‍ എത്തുന്നതെന്ന് എം എസ് പി മനോജ് അധ്യക്ഷ ഭാഷണത്തില്‍ പറഞ്ഞു.ടി.എസ്.ഗഫൂര്‍ താനേരിമുഖ്യ പ്രഭാഷണം നടത്തി പാലീയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ റോട്ടറി ക്ലബിന്റെ കൈനീട്ടം ശാന്തി പെയ്ന്‍ ആന്റ്പാലീയേറ്റീവ് പ്രസിഡന്റ് ടി..എസ്.ബാബു ഏറ്റുവാങ്ങി.അഡ്വക്കേറ്റ്മ്മാരായ, സാദിഖ് നീലിക്കണ്ടി. പി.സുരേഷ്,  കെ.കെ.കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *