November 7, 2026

പ്രീ പ്രൈമറി അധ്യാപകര്‍ക്ക് ജോലി സുരക്ഷ ഉറപ്പാക്കണം: കേരള പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍

0
02.jpg
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
സര്‍ക്കാര്‍-എയ്ഡഡ് വ്യത്യാസമില്ലാതെ പ്രീപ്രൈമറി ജീവനക്കാരുടെ നിയമനം അംഗീകരിക്കണമെന്ന്  കേരള പ്രീ പ്രൈമറി  ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളില്‍ ഹോണറേറിയം വാങ്ങുന്ന ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ച് ശമ്പളസ്‌കെയില്‍ അനുവദിക്കുക, ഏത് സ്‌കൂളിലെ ജീവനക്കാര്‍ക്ക് അടിയന്തരമായി ഹോണറേറിയം അനുവദിക്കുക, 2012 നു ശേഷം നിയമിച്ച ജീവനക്കാര്‍ക്ക് അംഗീകാരം നല്‍കി ഹോണറേറിയം അനുവദിക്കുക,  പെന്‍ഷന്‍ പ്രായം നിജ പ്പെടുത്തി പെന്‍ഷന്‍ അനുവദിക്കുക, പ്രിയ സ്‌കൂള്‍ വിദ്യാഭ്യാസം പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് വി  ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡണ്ട് ശ്രീബ  എം കെ അധ്യക്ഷതവഹിച്ചു. അഭിവാദ്യം ചെയ്തുകൊണ്ട് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ദേവകി ടീച്ചര്‍ സംസാരിച്ചു. കെ എസ് പി പി ടി എ സംസ്ഥാന കമ്മിറ്റി അംഗം പ്രേമലത ടീച്ചര്‍, കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ജെ ബിനീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ സിന്ധു നന്ദി പറഞ്ഞു. സുലോചന, റൂബി, രാധ, മെല്‍ബി, രമ്യ, സജിത, ഉഷ, സ്വപ്ന മോഹന്‍, സൈ മോള്‍, അനിത, എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *