October 13, 2026

വയനാട് ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ് : .207 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (15.1.21) 241 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 207 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19782 ആയി. 16799 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 121 മരണം. നിലവില്‍ 2862 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2601 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി സ്വദേശികളായ 32 പേര്‍, മേപ്പാടി 28 പേര്‍, മാനന്തവാടി 22 പേര്‍, വെള്ളമുണ്ട 21 പേര്‍, കല്‍പ്പറ്റ 19 പേര്‍, മീനങ്ങാടി 17 പേര്‍, തവിഞ്ഞാല്‍ 14 പേര്‍, പുല്‍പ്പള്ളി 13 പേര്‍, നെന്മേനി 12 പേര്‍, എടവക,
പൊഴുതന 8 പേര്‍ വീതം, മൂപ്പൈനാട്, പൂതാടി, വൈത്തിരി, പടിഞ്ഞാറത്തറ 6 പേര്‍ വീതം, നൂല്‍പ്പുഴ 5 പേര്‍, മുള്ളന്‍കൊല്ലി 4 പേര്‍, തൊണ്ടര്‍നാട് 3 പേര്‍, കണിയാമ്പറ്റ, തിരുനെല്ലി, പനമരം 2 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ, മുട്ടില്‍, തരിയോട് ഒരാള്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഖത്തറില്‍ നിന്നും വന്ന മാനന്തവാടി സ്വദേശിയാണ് വിദേശത്തു നിന്നും വന്ന് രോഗ ബാധിതനായത്.
*207 പേര്‍ക്ക് രോഗമുക്തി*
ബത്തേരി സ്വദേശികളായ 6 പേര്‍, നൂല്‍പ്പുഴ, മീനങ്ങാടി, നെന്മേനി, തവിഞ്ഞാല്‍ 4 പേര്‍ വീതം, മുട്ടില്‍, വൈത്തിരി 3 പേര്‍ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, മേപ്പാടി 2 പേര്‍ വീതം, പൂതാടി, തൊണ്ടര്‍നാട്, പുല്‍പ്പള്ളി, തരിയോട്, പനമരം, കല്‍പ്പറ്റ, വെള്ളമുണ്ട, തരിയോട്, മാനന്തവാടി ഒരാള്‍ വീതം, കോഴിക്കോട്, മലപ്പുറം, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 161 പേരുമാണ് രോഗമുക്തി നേടിയത്.
.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *