April 27, 2024

നന്‍മയുടെ വീണ്ടെടുപ്പിന് യുവതയുടെ ചുവടു വെയ്പ് : എസ്.വൈ.എസ്. ക്യാമ്പുകള്‍ പുരോഗമിക്കുന്നു

0
03.jpg
യുവതയെ ചടുലമാക്കി
എസ്.വൈ.എസ്. ക്യാമ്പുകള്‍ പുരോഗമിക്കുന്നു

കല്‍പ്പറ്റ: 'നന്‍മയുടെ വീണ്ടെടുപ്പിന് യുവതയുടെ ചുവടു വെയ്പ് ' എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ലാ കമ്മിറ്റി ആചരിച്ച് വരുന്ന ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി മേഖലകളില്‍ നടന്ന് വരുന്ന തഖദ്ദും 1442 യുവതയെ ചടുലമാക്കി പുരോഗമിക്കുന്നു. യുവാക്കളുടെ പങ്കാളിത്തം കൊണ്ടും കര്‍മ രേഖയുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാവുന്നു. കോവിഡ്- 19 കാലത്ത് നഷ്ടപ്പെട്ടു പോയ നന്‍മകള്‍ തിരിച്ച് പിടിക്കാന്‍ യുവ ജനതയെ സജ്ജമാക്കലാണ് ക്യാമ്പില്‍ നടക്കുന്നത്. ഇതിനകം പടിഞ്ഞാറത്തറ, തരുവണ, വെള്ളമുണ്ട, മാനന്തവാടി, കമ്പളക്കാട്, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, റിപ്പണ്‍ മേഖലകളിലൊക്കെ ജനകീയമായി ക്യാമ്പ് മുന്നേറുന്നു. ഇന്നലെ കല്‍പ്പറ്റയില്‍ നടന്ന കൗണ്‍സില്‍ ക്യാമ്പ് സയ്യിദ് ആര്‍ പി മുജീബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡണ്ട് വി കെ അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ എം തൊടി മുജീബ് മുഖ്യാതിഥിയായി നന്മയുടെ വീണ്ടെടുപ്പിന് യുവതയുടെ ചുവട് വെയ്പ് എന്ന പ്രമേയത്തില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ്കുട്ടി ഹസനി പ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി കെ എ നാസര്‍ മൗലവി സമാപന സന്ദേശം നല്‍കി മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ ജാഫര്‍ ഹൈതമി മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് നേതൃത്വം നല്‍കി വി കെ അബ്ദുറഹ്മാന്‍ ദാരിമി, സിദ്ധീഖ് പിണങ്ങോട്, മൊയ്തു മൗലവി,മുഹമ്മദലി അഹ്‌സനി,എം മുഹമ്മദലി, ഉണ്ണീന്‍കുട്ടി മൗലവി, ആശംസകള്‍ നേര്‍ന്നു സംസാരിച്ചു സംഘടനാ രംഗത്തെ സീനിയര്‍ നേതാവ് പരിയാരം നെയ്യില്‍ സൂപ്പിയെ ആദരിച്ചു
അബ്ബാസ് മൗലവി നെടുങ്ങോട് സ്വാഗതവും അബ്ദുറഹീം ഫൈസി നന്ദിയും പറഞ്ഞു
റിപ്പണ്‍  മേഖലാ കൗണ്‍സില്‍ ക്യാമ്പ്
വടുവഞ്ചാല്‍ മദ്‌റസയില്‍ പ്രസിഡണ്ട് ഫള്‌ലുല്ലാഹ് മൗലവിയുടെ അദ്യക്ഷതയില്‍ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് എ കെ റഫീഖ് ഉദ്ഘാടനം ചെയ്തു പി സി ഉമര്‍ മൗലവി കുപ്പാടിത്തറ പ്രമേയ പ്രഭാഷണം നടത്തി ജില്ലാ വൈസ് പ്രസിഡണ്ട് ശംസുദ്ധീന്‍ റഹ്മാനി മജ്‌ലിസുനൂറിന് നേതൃത്വം നല്‍കി
അഷ്‌റഫ് മൗലവി വളവില്‍, അബൂബക്കര്‍ റഹ്മാനി റിപ്പണ്‍, റഹീം വടുവഞ്ചാല്‍ ജാഫര്‍ ചോലക്കല്‍ ബഷീര്‍ പുറ്റാട് സംസാരിച്ചു നാളെ വൈകുന്നേരം മൂന്നു മണിക്ക് തെനേരി മദ്‌റസയിലും അമ്പലവയല്‍ മേഖലാ ക്യാമ്പ് 17ന് തിങ്കളാഴ്ച രാവിലെ ആനപ്പാറ മദ്‌റസയിലും,മേപ്പാടി മേഖലാ ക്യാമ്പ് 22 ന് വെള്ളിയാഴ്ച മൂന്ന് മണിക്ക് മേപ്പാടി ജുമാമസ്ജിദിലും നടക്കും  24 ന്  രാവിലെ 9 മണിക്ക് കൈതക്കല്‍ മദ്‌റസ യില്‍ വെച്ചു നടക്കുന്ന പനമരം മേഖല ക്യാമ്പിനോടെ   മേഖലാ തല ക്യാമ്പുകള്‍ സമാപിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *