April 20, 2024

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച 18-ന്

0
കല്‍പ്പറ്റ കെ.എം.എം. ഗവ.ഐ.ടി.ഐയില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) ബേസിക് മൊഡ്യൂള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 18 ന് ഉച്ചയ്ക്ക് 2.30 ന് നടക്കും.  ബിസി.എ. അല്ലെങ്കില്‍ എം.സി.എ. ആണ് യോഗ്യത.  ഉദ്യോഗാര്‍ത്ഥകള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  ഫോണ്‍ 04936 205519.
*എം.എല്‍.എ.ഫണ്ട്*
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ലൈബ്രറി കെട്ടിടം നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപയും തരിയോട് ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിക്ക് 10,95,000 രൂപയും പൊഴുതന ഗ്രാമപഞ്ചായത്തിലെ 110 ാം നമ്പര്‍ മാതൃകാ അങ്കണവാടി കെട്ടിട നിര്‍മ്മാണത്തിന് 5,97,474 രൂപയും ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് മംഗലശേരി ഗവ.എല്‍.പി. സ്‌കൂളിന് ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിന് 45 ലക്ഷം രൂപയും  അഞ്ചാംമൈല്‍ കൊറ്റിയാട്ടുകുക്ക് ഫുട്പാത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 15 ലക്ഷം രൂപയും മാനന്തവാടി പഴശി പാര്‍ക്കില്‍ കലാസാംസ്‌കാരിക വേദി നിര്‍മ്മാണത്തിന് 25 ലക്ഷം രൂപയും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് മുള്ളന്‍കൊല്ലി കബനിഗിരി സെന്റ് മേരീസ് എ.യു.പി. സ്‌കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നത് രണ്ട് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതിയായി.
*അപേക്ഷ ക്ഷണിച്ചു*
ജില്ലയില്‍ പോലീസ്/ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് വകുപ്പുകളില്‍ ഒഴിവു വരുന്ന ഹോംഗാര്‍ഡ് വിഭാഗത്തിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സൈനിക,അര്‍ദ്ധ സൈനിക വിഭാങ്ങള്‍, മറ്റ് ഫോഴ്‌സുകളില്‍ നിന്നും വിരമിച്ചവരായിരിക്കണം. പ്രായ പരിധി 35 മുതല്‍ 58 വരെ.   അവസാന തീയതി ജനുവരി 31. കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷയുടെ മാതൃക ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04936 203101.
*ലോട്ടറി അംഗത്വം പുനസ്ഥാപിക്കാം*
2019 ജനുവരി മുതല്‍ അംശദായം കുടിശികയായി അംഗത്വം റദ്ദായ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഫെബ്രുവരി 28 വരെ പിഴ സഹിതം അംശദായമടച്ച് അംഗത്വം പുനസ്ഥാപിക്കാം.  പുതുക്കുന്നതിനായി അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക് എന്നിവയുമായി ഹാജരാകണം.  കൂടാതെ വിദ്യാഭ്യാസ അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ് എന്നിവയുടെ അപേക്ഷകള്‍ ഫെബ്രുവരി 15 വരെ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
*ക്ഷേമനിധി കുടിശിക:*
*തീയതി നീട്ടി*
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് നിബന്ധനങ്ങള്‍ക്ക്  വിധേയമായി എല്ലാതരം കുടിശ്ശികയും 9 ശതമാനം പലിശ സഹിതം ഒടുക്കുന്നതിനുള്ള കാലാവധി മാര്‍ച്ച്   31 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍ 04936 206355
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *