വിദ്യാർത്ഥിപക്ഷ ബഡ്ജറ്റിന് അഭിവാദ്യങ്ങൾ എസ്.എഫ്.ഐ.


Ad
കൽപ്പറ്റ:
എൽ ഡി എഫ് സർക്കാരിൻ്റെ ആറാം ബഡ്ജറ്റ് വിദ്യാർത്ഥി പക്ഷവും പ്രതീക്ഷാനിർഭരവുമാണെന്ന് എസ് എഫ് ഐ ജില്ലാ കമ്മറ്റി.
വയനാട്ടിൽ പഴശ്ശി ട്രബൽ കോളേജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനം പ്രശംസനീയാർഹവും ജില്ലയിലെ ആദിവാസി പിന്നോക്ക വിഭാഗത്തിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ പ്രതീക്ഷ നൽകുന്നതുമാണ്.
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ 30 മികവിൻ്റെ കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് 2000 കോടി സർവ്വകലാശാല പശ്ചാത്തല വികസനത്തിനായി വകയിരുത്തിയത് ഗവൺമെൻറിൻ്റെ വിദ്യാർത്ഥിപക്ഷ നിലപാട് തുറന്ന് കാണിക്കുന്നതാണ്.  ഉന്നതവിദ്യാഭ്യാസ മേഖലയിൽ 1000 അധ്യാപകതസ്ത്തിക സൃഷ്ട്ടിക്കാനുള്ള തീരുമാനവും സാധാരണക്കാരായ വിദ്യാർത്ഥികളിൽ നിന്നും ഡിജിറ്റൽ ഡിവൈഡിനെ മറികടക്കാൻ മുഴുവൻ വീടുകളിലും ലാപ്പ്ടോപ്പ് ഉൾപ്പെടെ നൽകാനുള്ള കരുതലുള്ള തീരുമാനങ്ങളും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ വരും കാലമുന്നേറ്റങ്ങളിലേക്ക് നയിക്കുന്നതാണ്.
വയനാട് മെഡിക്കൽ കോളേജിന് 300 കോടി അനുവദിച്ചതുൾപ്പെടെ 
സമസ്ഥമേഖലകളിലും സർവ്വതലസ്പർശമായ വികസന കാഴ്ച്ചപ്പാട് മുന്നോട്ട് വച്ച് ഉറപ്പാക്കിയ സംസ്ഥാന ബഡ്ജറ്റിന് അഭിവാദ്യങ്ങൾ രേഖപ്പെടുത്തുന്നതായി എസ് എഫ് ഐ ജില്ലാ കമ്മറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *