കിടപ്പ് രോഗികളെ ചേര്‍ത്തു പിടിച്ച് ഒരു ഓട്ടോ ഡ്രൈവര്‍
കാവുംമന്ദം: വേദനയനുഭവിക്കുന്ന കിടപ്പ് രോഗികള്‍ക്ക് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണ് തന്‍റെ ജീവിത മാര്‍ഗ്ഗമായ ഓട്ടോറിക്ഷയില്‍ സ്വന്തം ചിലവില്‍ ഒരു സംഭാവന പെട്ടി സ്ഥാപിക്കാന്‍ കാവുംമന്ദം സ്വദേശിയാായ ഡ്രൈവര്‍ യൂസുഫലിയെ പ്രേരിപ്പിച്ചത്. സംഭാവനപ്പെട്ടിയിലൂടെ ലഭിച്ച ആദ്യ തുക പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടിക്ക് കൈമാറി. യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന നാണയത്തുട്ടുകള്‍ കൊണ്ട് പാലിയേറ്റീവ് രോഗികളുടെ കണ്ണീരൊപ്പുമ്പോള്‍ ലഭിക്കുന്ന സന്തോഷം വളരെ വലുതാണെന്ന് പറയുന്നു യൂസുഫലി. പാലിയേറ്റീവ് വളണ്ടിയര്‍മാരായ ജിന്‍സി സണ്ണി, പി കെ മുസ്തഫ, ശാന്തി അനില്‍, ഫിസിയോതെറാപ്പിസ്റ്റ് സനല്‍രാജ്, ജൂലി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംബന്ധിച്ചു
Leave a Reply