May 16, 2026

സുഭിക്ഷ കേരളം പദ്ധതിയിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.

0
IMG-20210117-WA0077.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്ടിൽ സുഭിക്ഷ കേരളം പദ്ധതിയിൽ തരിശായിക്കിടന്ന ഒന്നരയേക്കറോളം സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി നിർവഹിച്ചു .
തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ ദിനങ്ങൾ പ്രയോജനപ്പെടുത്തി പന്ത്രണ്ടാം  വാർഡിലെ വിവിധ കുടുംബശ്രീ അംഗങ്ങൾ ചേർന്നാണ്  വർഷങ്ങളായി തരിശായികിടന്ന ഒന്നര ഏക്കറോളം സ്ഥലത്ത് ജൈവരീതിയിൽ പച്ചക്കറി കൃഷിചെയ്തത്. കൃഷിഭവനിൽ നിന്നും പഞ്ചായത്തിൽ നിന്നും എല്ലാവിധ സഹായങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടന്ന് കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.
തരിശായികിടക്കുന്ന സ്ഥലങ്ങളിൽ മറ്റു കൃഷികൾ കൂടി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘം .
പഞ്ചായത്ത് വൈസ് പ്രസിഡണ്ട്    ശങ്കരൻ മാസ്റ്റർ, വാർഡ് മെമ്പർ ചന്തു മാസ്റ്റർ, കൃഷി ഓഫീസർ മുഹമ്മദ് ഷഫീക്ക്, വൽസ , റിയാസ്, സെൽമ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *