സ്നേഹ സ്പർശം ജീവകാരുണ്യ കൂട്ടായ്മയുടെ ചികിൽസാ സഹായ പദ്ധതി ആരംഭിച്ചു.


Ad
മക്കിയാട് സ്നേഹ സ്പർശം ജീവകാരുണ്യ കൂട്ടായ്മയുടെ ചികിൽസാ സഹായം 2021 പദ്ധതിക്ക് തുടക്കമായി. മക്കിയാട് മിൽക് സൊസൈറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മക്കിയാട് സെന്റ് ബെനഡിക്ടൻ അസിസ്റ്റന്റ് സുപ്പിരിയർ ഫാ.. വിൻസന്റ് കൊരണ്ടിയാർ കുന്നേൽ ഉദ്ഘാടനം നിർവ്വഹിച്ചു. പുതുവർഷ സ്നേഹോപഹാരമായി കാൻസർ, കിഡ്നി, പക്ഷാഘാതം  തുടങ്ങിയ അസുഖങ്ങൾ മൂലം കിടപ്പിലായ 20 രോഗികൾക്ക് ഒരു വർഷത്തേക്ക് പെൻഷൻ പോലെ എല്ലാമാസവും 500 രൂപവീതം  എത്തിച്ചുകൊടുക്കുന്ന പദ്ധതിയും ആരംഭിച്ചു. ചടങ്ങിൽ സ്നേഹസ്പർശം പ്രസിഡന്റ് കെ.കെ. ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. കോറോം നന്മ കാരുണ്യ കൂട്ടായ്മ പ്രസിഡന്റ് എ.എ. ഹാഷിം മുഖ്യപ്രഭാഷണം നടത്തി. കെ. മായൻ ,ടി.വി. സുനിൽ ,ഹരികുമാർ എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *