കേരള ബഡ്ജറ്റ് ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം – കെ ജി ഒ യു


Ad

കല്‍പ്പറ്റ:  അര്‍ഹമായ ക്ഷാമബത്ത രണ്ട് വര്‍ഷമായി  നല്‍കാതെയും ശമ്പള പരിഷ്‌കരണമടക്കമുള്ള നടപടികള്‍ വരും സര്‍ക്കാറിന്റെ തലയില്‍ കെട്ടിവച്ചും ഇടത് സര്‍ക്കാര്‍ ജീവനക്കാരോട് കാട്ടുന്ന ദ്രോഹ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി സി വൈസ് പ്രസിഡന്റ് എം.എ.ജോസഫ് . സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ പ്രതീക്ഷകള്‍ അട്ടിമറിച്ചതിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂനിയന്‍ (കെ ജി ഒ യു )  കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം. .

ജില്ലാ സെക്രട്ടറി വി.സലീം അധ്യക്ഷത വഹിച്ചു. കെ പി സി ടി എ ജില്ലാ പ്രസിഡന്റ് പി.കബീര്‍ ,ജില്ലാ ട്രഷറര്‍ പി.സഫ്വാന്‍ ,സി.പി.സുരേഷ് കുമാര്‍, ഒ.എം.ജയേന്ദ്രകുമാര്‍, ലൈജു ചാക്കോ, പി.യു.സജി, കെ.ബി.നാസര്‍ എന്നിവര്‍ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *