June 13, 2026

വയനാട്ജി ല്ലയില്‍ 245 പേര്‍ക്ക് കൂടി കോവിഡ്: .196 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (19.1.21) 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 196 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20559 ആയി. 17409 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 129 മരണം. നിലവില്‍ 3021 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2365 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മുട്ടില്‍, മാനന്തവാടി സ്വദേശികള്‍ 30 പേര്‍ വീതം, ബത്തേരി 27, പൂതാടി 25, വെള്ളമുണ്ട 20, കല്‍പ്പറ്റ, കണിയാമ്പറ്റ 17 പേര്‍ വീതം, പടിഞ്ഞാറത്തറ 12, പുല്‍പ്പള്ളി 10, കോട്ടത്തറ 9, വെങ്ങപ്പള്ളി, വൈത്തിരി 7 പേര്‍ വീതം, അമ്പലവയല്‍ 6,  മീനങ്ങാടി 4, മേപ്പാടി, മൂപ്പൈനാട്, നെന്മേനി, പൊഴുതന, തവിഞ്ഞാല്‍ 3 പേര്‍ വീതം, എടവക, പനമരം, തൊണ്ടര്‍നാട് 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
*196 പേര്‍ക്ക് രോഗമുക്തി*
ബത്തേരി സ്വദേശികള്‍ 5, നെന്മേനി 4, മീനങ്ങാടി, പൊഴുതന, മേപ്പാടി, മൂപ്പൈനാട് 3 പേര്‍ വീതം, പുല്‍പള്ളി, കോട്ടത്തറ, മാനന്തവാടി 2 പേര്‍ വീതം, പൂതാടി, തരിയോട്, പടിഞ്ഞാറത്തറ, പനമരം, കല്‍പ്പറ്റ, വൈത്തിരി, കണിയാമ്പറ്റ, അമ്പലവയല്‍ 1 വീതം, കൊല്ലം സ്വദേശികള്‍  2, കര്‍ണാടക, തമിഴ്‌നാട് സ്വദേശികള്‍ 1 വീതം, വീടുകളില്‍ ചികിത്സയിലുള്ള 157 പേര്‍ എന്നിവരാണ് രോഗമുക്തരായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *