വയനാട്ടിൽ 509 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.1.21) പുതുതായി നിരീക്ഷണത്തിലായത് 509 പേരാണ്. 475 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8895 പേര്. ഇന്ന് വന്ന 42 പേര് ഉള്‍പ്പെടെ 336 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1429 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 237661 സാമ്പിളുകളില്‍ 234473 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 213914 നെഗറ്റീവും 20559 പോസിറ്റീവുമാണ്.
Leave a Reply