ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് : നാല് പഞ്ചായത്തുകളിൽ സെലക്ഷൻ ക്യാമ്പ്


Ad
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് ബത്തേരി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസ് മുഖേന  പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാല് പഞ്ചായത്തുകളിലായി നടത്തുന്ന സെലക്ഷന്‍ ക്യാമ്പുകളില്‍ സമീപ പ്രദേശത്തെ 7 വയസിനും 12 വയസിനും ഇടയില്‍ പ്രായമുളള ആണ്‍കുട്ടികള്‍ക്ക്   പങ്കെടുക്കാം. സമയം, പഞ്ചായത്ത്, ക്യാമ്പ് സ്ഥലം യഥാക്രമം. ജനുവരി 23 ന് രാവിലെ 9.30 :  മീനങ്ങാടി – സ്റ്റേഡിയം ഗ്രൗണ്ട് , ഉച്ചയ്ക്ക് 3 ന് നെന്‍മേനി – ചുളളിയോട് ലൈബ്രറി ഗ്രൗണ്ട്.   24 ന് രാവിലെ 9.30 ന് നൂല്‍പ്പുഴ – മാതമംഗലം സ്‌കൂള്‍ ഗ്രൗണ്ട്, ഉച്ചയ്ക്ക് 3 ന് അമ്പലവയല്‍ – വടുവന്‍ചാല്‍ സ്‌കൂള്‍ ഗ്രൗണ്ട് . വിവരങ്ങള്‍ക്ക് ഫോണ്‍. 04936 221074.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *