October 12, 2026

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്: ജില്ലാ കലക്ടര്‍ 22 ന് റിപ്പോര്‍ട്ട് നല്‍കും

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി നിയോഗിച്ച വിദഗ്ധ സംഘം ഭൂമിപരിശോധന ആരംഭിച്ചു. മാനന്തവാടി താലൂക്ക് പേരിയ വില്ലേജിലെ ബോയ്സ്ടൗണ്‍, വൈത്തിരി താലൂക്ക് ചുണ്ടേല്‍ വില്ലേജിലെ ചേലോട്, കോട്ടത്തറ വില്ലേജിലെ മടക്കിമല എന്നീ മൂന്ന് ഭൂമികളാണ് പരിശോധിക്കുന്നത്. വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം ഈ മാസം 22 ന് തന്നെ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *