മെഡിക്കൽ കോളേജിന് കോടികൾ മുടക്കി ഭൂമി ഏറ്റെടുക്കാതെ ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കണമെന്ന് നിവേദനം


Ad
കാട്ടിക്കുളം:  സർക്കാർ മെഡിക്കൽ കോളേജിന് കോടികൾ മുടക്കാതെ ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യം ഉയരുന്നു.  

    വയനാട് ജില്ലക്കായി മെഡിക്കൽ കോളേജ് ഏറ്റെടുക്കാൻ അവസാന ഘട്ടത്തിൽ പരക്കം പായുന്ന സർക്കാർ മെഡിക്കൽ കോളേജ് യഥാർത്ഥ്യ മാക്കണമെങ്കിൽ അവകാശിയില്ലാത്തതും സർക്കാർ ഏറ്റെടുക്കാൻ നടപടി പൂർത്തിയായ കാട്ടികുളം ആലത്തൂർ എസ് സ്റ്റേറ്റ് ഏറ്റെടുക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്കും  ജില്ലാ കളക്ടർക്കും 
കാട്ടിക്കുളം  സ്വദേശി
പൂത്തറയിൽ ബെന്നി  അപേക്ഷ നൽകി.  കഴിഞ്ഞ പന്ത്രണ്ട് വർഷത്തേ നിയമ പോരാട്ടത്തിന് ശേഷമാണ് വിദേശ പൗരൻ്റെ അവകാശിയില്ലത്ത 217 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കാൻ ഹൈകോടതിയുടെ നിർദ്ദേശം. എന്നാൽ ഇതൊന്നും കാണാതെ പല സ്ഥലത്തും ഭൂമിക്കായ് പരക്കം പാഞ്ഞ് ഭൂമിക്കായി  ഈ മാസം ജില്ലാ കലക്ടറോട്  റിപ്പോർട്ട് സമർപ്പിക്കാൻ ഗവമെൻ്റിൻ്റെ നിർദ്ദേശം. കോടികൾ ഖജനാവിൽ നിന്ന് മുടക്കാതെ തന്നെ കാട്ടികുളം ആലത്തൂർ എസ്റേററ്റ് മെഡിക്കൽ കോളേജിന് ഏറ്റെടുക്കണമെന്നാണ് ബെന്നി പൂത്തറയിൽ അപേക്ഷയിൽ ആവിശ്യപെട്ടത്. കർണാടക- തമിഴ്നാട് അതിർത്തി പങ്കിടുന്നതും ഗോത്ര വിഭാഗങ്ങൾ തിങ്ങി പാർക്കുന്നതുമായ ഭൂരിഭാഗം പ്രദേശം ഉൾകൊള്ളുന്നതും പാരിസ്ഥിതിക പ്രശ്നം ഇല്ലാത്തതുമാണ് ആലതൂർ എസ്റേററ്റ് നിയമനടപടി പൂർത്തിയാക്കാൻ മാത്രമുള്ള കാലതാമസ മാത്രമാണ് ഈ ഭുമി ക്കുള്ള തെന്നും ബെന്നി ചുണ്ടി കാട്ടുന്നുണ്ട് കോടികൾ മുടക്കാതെ സർക്കാറിന് എളുപ്പത്തിൽ ഏറ്റെടുക്കാവുന്ന ഭൂമിയാണ് കാട്ടിക്കുളം ആലത്തൂർ എസ്റ്റേറ്റ് എന്നും ബെന്നി വ്യക്തമാക്കുന്നുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *