വയനാട്ടിൽ 562 പേര് പുതുതായി നിരീക്ഷണത്തില്‍.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.1.21) പുതുതായി നിരീക്ഷണത്തിലായത് 562 പേരാണ്. 1030 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7451 പേര്. ഇന്ന് വന്ന 43 പേര് ഉള്‍പ്പെടെ 392 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1324 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 242658 സാമ്പിളുകളില്‍ 238971 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 217597 നെഗറ്റീവും 21374 പോസിറ്റീവുമാണ്
Leave a Reply