November 6, 2026

വയനാട് ജില്ലയില്‍ 255 പേര്‍ക്ക് കൂടി കോവിഡ്: . 163 പേര്‍ക്ക് രോഗമുക്തി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ

. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (22.1.21) 255 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 163 പേര്‍ രോഗമുക്തി നേടി. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21374 ആയി. 17986 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവില്‍ 3255 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2512 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി സ്വദേശികള്‍ 40, ബത്തേരി, മാനന്തവാടി  28 പേര്‍ വീതം, തൊണ്ടര്‍നാട് 22, മുട്ടില്‍ 18, കല്‍പ്പറ്റ 16, മേപ്പാടി 15, തവിഞ്ഞാല്‍ 11, പൊഴുതന, വൈത്തിരി 9 പേര്‍ വീതം, മീനങ്ങാടി 8, പുല്‍പള്ളി, വെള്ളമുണ്ട, വെങ്ങപ്പള്ളി 7 വീതം, പനമരം 6, കണിയാമ്പറ്റ, കോട്ടത്തറ, മൂപ്പൈനാട്, തിരുനെല്ലി 3 പേര്‍ വീതം, അമ്പലവയല്‍, എടവക, നൂല്‍പ്പുഴ, പൂതാടി, തരിയോട് 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, പൊഴുതന ഒരാള്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

163 പേര്‍ക്ക് രോഗമുക്തി
സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 10, നെന്മേനി, മാനന്തവാടി 4 പേര്‍ വീതം, കണിയാമ്പറ്റ 3, അമ്പലവയല്‍, മീനങ്ങാടി, മേപ്പാടി, പുല്‍പള്ളി, നൂല്‍പ്പുഴ, പൊഴുതന 2 പേര്‍ വീതം, തരിയോട്, കല്‍പ്പറ്റ, എടവക, വൈത്തിരി, പനമരം, പൂതാടി സ്വദേശികളായ ഓരോരുത്തരും തൃശൂര്‍, തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 121 പേരുമാണ് രോഗമുക്തി  നേടിയത്.

.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *