
മികച്ച ജൈവകർഷകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി സ്വദേശി ഒ.വി ജോൺസൺ, ശാരീരിക അവശതകളോട് പൊരുതി കൃഷിയിൽ മികവ് തെളിയിച്ചതിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരം നേടിയ വെള്ളമുണ്ട പഞ്ചായത്തിലെ കൊല്ലിയിൽ കുംഭാമ്മ എന്നിവരെ അവരുടെ വീടുകളിൽ ചെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉപഹാരങ്ങൾ നൽകി.
തൃശ്ശിലേരിയിൽ ഒ.വി ജോൺസനെ ആദരിക്കുന്ന ചടങ്ങിൽ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി.ടി.വത്സല കുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.വി വിജോൾ, ഡിവിഷൻ മെമ്പർ വിമല ബി.എം, സി.കെ ശങ്കരൻ മുതലായവർ സംസാരിച്ചു.
ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന കുംഭമ്മയെ ആദരിക്കുന്ന ചടങ്ങിൽ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.വി വിജോൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ പുരുഷോത്തമൻ, എം. മുരളീധരൻ എന്നിവർ സംസാരിച്ചു.



Leave a Reply