ശാസ്ത്രപഥം ജില്ലാതല പ്രോജക്ട് അവതരണം


Ad
കൽപ്പറ്റ : കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും ശാസ്ത്ര ചിന്തയും ഉണർത്തുന്നതിനായി സമഗ്ര ശിക്ഷ കേരള വയനാട് ജില്ലയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി കുട്ടികളുടെ ജില്ലാതല പ്രോജക്ട് അവതരണം എസ്കെഎംജെ  ഹൈസ്കൂളിൽ നടന്നു. 
എസ് എസ് കെ വയനാട് ജില്ലാ പ്രോജക്ട് കോഡിനേറ്റർ എം അബ്ദുൾ അസീസ് അധ്യക്ഷനായ ചടങ്ങ്
കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ സി കെ ശശീന്ദ്രൻ  ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ മുഖ്യപ്രഭാഷണം നടത്തി .
മുൻ വർഷങ്ങളിൽ ക്യാമ്പ് പോലെ നടത്തിയിരുന്ന പരിപാടി കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലാണ് ഓൺലൈൻ സാധ്യതകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചത്
 മാനന്തവാടി കൽപ്പറ്റ ബത്തേരി ഉപജില്ലകളിൽ നിന്നായി 2267 കുട്ടികൾ  വിവിധ വിഷയങ്ങളിൽ നടത്തിയ  ക്ലാസുകളിൽ പങ്കെടുക്കുകയും  ബി ആർ സി തലത്തിൽ നടത്തിയ  അവതരിപ്പിക്കുകയും ചെയ്തും ഇതിൽ  നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർത്ഥികളാണ് ജില്ലാ തല ശാസ്ത്ര പഥം സെമിനാറിൽ പങ്കെടുത്തത്.
പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷാദേവി , ഡയറ്റ് സീനിയർ ലക്ചറർ ഡോ.റഷീദ് കിളിയാടൻ  എന്നിവർ ആശംസകളർപ്പിച്ചു 
ജില്ലാ പ്രോഗ്രാം ഓഫീസർ സജി എം ഒ സ്വാഗതവും വൈത്തിരി ടി ആർ സിയിലെ ട്രെയിനർ കെ ടി  വിനോദ് നന്ദിയും പറഞ്ഞു.
ഫോട്ടോ: സമഗ്ര ശിക്ഷ കേരള വയനാട് ജില്ലയുടെ നേതൃത്വത്തിൽ നടന്ന ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ ശാസ്ത്ര പഥം പ്രോജക്ട് അവതരണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ സി കെ ശശീന്ദ്രൻ നിർവ്വഹിക്കുന്നു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *