April 24, 2024

മസ്റ്ററിംഗ് നടത്താത്ത കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ മസ്റ്ററിംഗ് നടത്തണം

0



 കേരള കയര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡിലെ പെന്‍ഷന്‍കാരില്‍ നാളിതുവരെ  മസ്റ്ററിംഗ് നടത്താത്ത കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ ഫെബ്രുവരി 10 നകം ആധാര്‍ കാര്‍ഡും പെന്‍ഷന്‍ രേഖകളുമായി  അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരായി  മസ്റ്ററിംഗ് നടത്തണം. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍, കിടപ്പു രോഗികള്‍ എന്നിവര്‍ ബന്ധപ്പെട്ട  തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയാല്‍  അവരുടെ വീടുകളില്‍ എത്തി മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യം ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ മസ്റ്ററിംഗ് പരാജയപ്പെടുന്ന സന്ദര്‍ഭത്തില്‍ അക്ഷയകേന്ദ്രത്തില്‍ നിന്നുള്ള മസ്റ്റര്‍ ഫെയില്‍ സര്‍ട്ടിഫിക്കറ്റും, ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ബോര്‍ഡിന്റെ ബന്ധപ്പെട്ട ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മുടങ്ങിപ്പോയ പെന്‍ഷന്‍ പുന:സ്ഥാപിച്ചു കിട്ടും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *