September 19, 2026

രഘുനാഥന്‍ കെ.ആറിന്റെ ” ശവങ്ങളുടെ കഥ -എന്റേതും ” പ്രകാശനം ചെയ്തു

0
IMG-20210124-WA0355.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഔദ്യോഗിക ജീവിതകാലത്തെ ഓര്‍മ്മകളുടെ നേരനുഭവങ്ങള്‍ പറയുന്ന രഘുനാഥന്‍ കെ.ആറിന്റെ ശവങ്ങളുടെ കഥ എന്റേതും പ്രകാശനം ചെയ്തു. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവ വേദിയിലായിരുന്നു പ്രകാശനം. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.സുധീറാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരായിരുന്നു ചടങ്ങിലെ മുഖ്യാഥിതി. തിരുവനന്തപുരം പാപ്പാത്തി ബുക്ക് പ്രസിദ്ധീകരിക്കുന്ന ” ശവങ്ങളുടെ കഥ -എന്റേതും ” പൊലീസ് അനുഭവങ്ങളുടെ വേറിട്ടൊരു വായനാനുഭവം സമ്മാനിക്കുന്ന പുസ്തകമെന്ന നിലയില്‍ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു. പുസ്തകത്തിനായി വിളിക്കേണ്ട നമ്പർ 9447760 333
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *