ബോധവൽകരണ ക്യാമ്പയിനും പരാതിപരിഹാര അദാലത്തും 29-ന്


Ad


ദേശീയ ഭക്ഷ്യഭദ്രത കമ്മീഷൻ ജനപ്രതിനിധികൾക്കായി നടത്തുന്ന ബോധവൽകരണ ക്യാമ്പയിന്റെ ഭാഗമായി ജനുവരി 29 ന് രാവിലെ 10 മുതൽ 1 വരെ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ക്ലാസ് സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ സാമൂഹ്യനീതി ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, വിദ്യാഭ്യാസ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായാണ് ശിൽപശാല. സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ ശിൽപശാലയിൽ പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 2.30 ന് റേഷൻ വിതരണം, റേഷൻ കാർഡ്, സ്‌കൂൾ-അങ്കണവാടി ഉച്ചഭക്ഷണ വിതരണ പദ്ധതി, പട്ടികവർഗ്ഗ മേഖലയിലെ ഭക്ഷ്യഭദ്രതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച പരാതികളിൽ പരാതിപരിഹാര അദാലത്തും നടത്തും. ഇതിന്റെ ഭാഗമായി പരാതി സമർപ്പിക്കാനായി പ്രത്യേക ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും. മുൻഗണനാ വിഭാഗത്തിലേക്ക് കാർഡുകൾ മാറ്റാനുള്ള അപേക്ഷ അദാലത്തിൽ പരിഗണിക്കില്ല.  ഇതിനായി അപേക്ഷ ബന്ധപ്പെട്ട താലൂക്ക് സ്പ്ലൈ ഓഫീസികളിൽ നൽകണം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *