ഡി.ഡി.യു.ജി.കെ.വൈ സൗജന്യ തൊഴില്‍ പദ്ധതിയില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


Ad

അപേക്ഷ ക്ഷണിച്ചു
കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ സൗജന്യ തൊഴില്‍ പദ്ധതിയില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, ഫാബ്രിക്കേഷന്‍, ഫുഡ് പ്രോസ്സസിങ്, ബ്യൂട്ടീഷ്യന്‍ കോഴ്സുകളിലാണ് പ്രവേശനം. 18നും 35നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാനന്തവാടി ഡബ്ല്യൂ.എസ്.എസ്.എസ് സെന്ററിലാണ് പരിശീലനം നല്‍കുക. പഠിതാക്കള്‍ക്ക് താമസം, ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും. കമ്പ്യൂട്ടര്‍ സോഫ്റ്റ്സ്‌കില്‍സ്, സ്പോക്കണ്‍ ഇംഗ്ലീഷ് എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7560892324 എന്ന നമ്പറില്‍ ബന്ധപ്പെടണം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *