April 24, 2024

വയനാട് ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ്: . 224 പേര്‍ക്ക് രോഗമുക്തി

0
. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (28.1.21) 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 224 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22702 ആയി. 18925 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 139 മരണം. നിലവില്‍ 3638 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2902 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്മേനി സ്വദേശികളായ 28 പേര്‍, ബത്തേരി 19, മൂപ്പൈനാട് 17 , മാനന്തവാടി 16, അമ്പലവയല്‍ 14, മുട്ടില്‍ 13,  കല്‍പ്പറ്റ 12, മുള്ളന്‍കൊല്ലി, വൈത്തിരി  11 പേര്‍ വീതം, മേപ്പാടി 7, പുല്‍പ്പള്ളി, വെള്ളമുണ്ട 6 പേര്‍ വീതം, തരിയോട്, തൊണ്ടര്‍നാട് 5 പേര്‍ വീതം, പൂതാടി, പൊഴുതന 4 പേര്‍ വീതം, എടവക, കോട്ടത്തറ 3 പേര്‍ വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 2 പേര്‍ വീതം, കണിയാമ്പറ്റ, മേപ്പാടി, വെങ്ങപ്പള്ളി 1 വീതം എന്നിങ്ങനെയാണ്് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
*224  പേര്‍ക്ക്  രോഗമുക്തി*
ബത്തേരി സ്വദേശികള്‍ 6, പനമരം, അമ്പലവയല്‍, നെന്മേനി 3 പേര്‍ വീതം, മുട്ടില്‍, പൂതാടി, മൂപ്പൈനാട്, കണിയാമ്പറ്റ, തവിഞ്ഞാല്‍, വൈത്തിരി 2 പേര്‍ വീതം, കോട്ടത്തറ, തിരുനെല്ലി, മേപ്പാടി, വെള്ളമുണ്ട, മാനന്തവാടി സ്വദേശി കള്‍ 1 വീതം, ഒരു തമിഴ്‌നാട് സ്വദേശി, വീടുകളില്‍ ചികിത്സയിലുള്ള 191 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *