April 25, 2024

മെഡിക്കൽ കോളേജ് ഉടൻ പ്രവർത്തനം ആരംഭിക്കുക

0
.
കൽപറ്റ: പ്രഖ്യാപിച്ച വയനാട് മെഡിക്കൽ കോളേജ് ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തിര സ്വഭാവത്തിൽ താത്കാലിക കെട്ടിടത്തിൽ മെഡിക്കൽ കോളേജ് ആരംഭിക്കണം.സ്ഥല തർക്കങ്ങളുടെ പേരിൽ പ്രവർത്തനം തുടങ്ങുന്നത് നീട്ടിവെക്കരുത്. 
ഉന്നത വിദ്യഭ്യാസ സ്ഥാപനം എന്നതിനേക്കാൾ മെഡിക്കൽ കോളേജ് എന്നതിലൂടെ  വയനാട്ടുകാരുടെ ആവശ്യം വിദഗ്ധ ചികിത്സാ സൗകര്യം ലഭ്യമാവുക എന്നതാണ്.
ചികിത്സ തേടി ചുരമിറങ്ങേണ്ടി വരുന്നതും സമയത്തിനെത്താനാവാതെ ആമ്പുലൻസുകളിൽ ജീവൻ വെടിയേണ്ടി വരുന്നതുമായ ദുരനുഭവങ്ങൾക്ക് അറുതിയാവണമെന്നതാണ് മുഖ്യം. 
പതിറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയതാണ് മെഡിക്കൽ കോളേജ് എന്ന വാഗ്ധാനം അഞ്ച് വർഷങ്ങൾക്കു മുൻപ് ഭരണകക്ഷി എം.എൽ എ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും എന്ന് പറഞ്ഞതാണ്. മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ദുരൂഹ സാഹചര്യത്തിലാണ് ഒഴിവാക്കപ്പെട്ടത്. പകരം ഭൂമി കണ്ടെത്തി ഇത്‌വരെയും കോളേജ് തുടങ്ങാത്തത് സർക്കാർ വയനാട്ടുകാരോട് ചെയ്യുന്ന വലിയ വഞ്ചനയാണ്. സർക്കാർ ഉടമസ്ഥതയിലും അല്ലാതെയും അനുയോജ്യമായ എത്രയോ സ്ഥലങ്ങൾ വയനാട്ടിലുണ്ട്.
പ്രാദേശികതയിലൂന്നിയ തർക്കവിതർക്കങ്ങളുടെ പേരിൽ മെഡിക്കൽ കോളേജ് ഇല്ലാതെയാക്കരുത്. എത്രയും പെട്ടെന്ന് ജില്ലയിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി മെഡിക്കൽ കോളേജ് ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിണ്ടന്റ് ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. നവാസ് പൈങ്ങോട്ടായി , ഖാലിദ് പനമരം, നാസർ മാനന്തവാടി, സി.കെ. സമീർ, വി.വി.കെ മുഹമ്മദ്, ആബിദലി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *