August 7, 2026

വയനാട് ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ്: 287 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (31.1.21) 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 287 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23215 ആയി. 19655 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം. നിലവില്‍ 3420 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2793 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി സ്വദേശികളായ 23 പേര്‍, പുല്‍പ്പള്ളി 15 പേര്‍, അമ്പലവയല്‍ 14 പേര്‍, കല്‍പ്പറ്റ 12 പേര്‍, സുല്‍ത്താന്‍ ബത്തേരി 11 പേര്‍, വെള്ളമുണ്ട 10 പേര്‍, മീനങ്ങാടി 9 പേര്‍, വൈത്തിരി 8 പേര്‍, എടവക 7 പേര്‍, മേപ്പാടി 6 പേര്‍, തൊണ്ടര്‍നാട് 5 പേര്‍, മുള്ളന്‍കൊല്ലി, മുട്ടില്‍, നെന്മേനി, പൊഴുതന, തവിഞ്ഞാല്‍ നാലു പേര്‍ വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ മൂന്ന് പേര്‍ വീതം, പൂതാടി, തരിയോട് രണ്ടു പേര്‍ വീതം, കണിയാമ്പറ്റ, പനമരം, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
*287 പേര്‍ക്ക് രോഗമുക്തി*
പുല്‍പ്പള്ളി സ്വദേശികളായ 10 പേര്‍, ബത്തേരി എട്ടു പേര്‍, പനമരം 5 പേര്‍, വെള്ളമുണ്ട, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ നാലു പേര്‍ വീതം, മേപ്പാടി, മാനന്തവാടി മൂന്ന് പേര്‍ വീതം, മൂപ്പൈനാട്, എടവക, മുട്ടില്‍ രണ്ടു പേര്‍ വീതം, പൊഴുതന, തരിയോട്, മീനങ്ങാടി, കല്‍പ്പറ്റ, നെന്മേനി സ്വദേശികളായ ഓരോരുത്തരും, മലപ്പുറം, പാലക്കാട്, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 228 പേരുമാണ് രോഗമുക്തി നേടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *