തൊണ്ടാർ ഡാം പദ്ധതി പൂർണമായും ഉപേക്ഷിക്കണം- ആദിവാസി സംഗമം


Ad
മൂളിത്താട്: കൃഷി ചെയ്തും തൊഴിലെടുത്തും ശാന്തമായി ജീവിക്കുന്ന തൊണ്ടാറിലെ ആദിവാസികളെ കുടിയിറക്കി വൻകിട ഡാം നിർമ്മിക്കാനുള്ള നീക്കം അധികൃതർ പൂർണമായും ഉപേക്ഷിക്കണമെന്ന് ഇണ്ടേരിക്കുന്നിൽ ചേർന്ന ആദിവാസി സംഗമം ആവശ്യപ്പെട്ടു. ജലക്ഷാമമോ വന്യജീവികളുടെ ശല്യമോ പ്രളയ ഭീഷണിയോ ഇല്ലാത്ത തൊണ്ടാർ പ്രദേശത്ത് ഗോത്രവിഭാഗങ്ങളിൽ ഭൂരിഭാഗത്തിന്റെയും ജീവിതമാർഗ്ഗം കൃഷിയാണ്. ഞങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഒരു തരത്തിലും അനുവദിക്കില്ലന്നും പദ്ധതി ഉപേക്ഷിച്ച് ആദിവാസികളുടെ ആശങ്കയകറ്റാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്നും ആദിവാസി സംഗമം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ഊരുമൂപ്പൻ ഹരിദാസ് പാലയാണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ കുടിയൊഴിപ്പിച്ചുള പദ്ധതിയെ അനുകൂലിക്കില്ലന്നും ഗോത്രവിഭാഗങ്ങളുടെ ആശങ്ക ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക് മെമ്പർ കെ.വി.വിജോൾ, വാർഡ് മെമ്പർമാരായ പി.പി.മൊയ്തീൻ(തൊണ്ടർനാട്), ലത വിജയൻ (എടവക), അഡ്വ.ഫാദർ സ്റ്റീഫൻ മാതു, എസ്.ശറഫുദ്ദീൻ, ആർ.രവീന്ദ്രൻ, വി.അബ്ദുള്ള ഹാജി പ്രസംഗിച്ചു. കെ.എം കേളു സ്വാഗതവും എം.ആർ.ബാബു നന്ദിയും പറഞ്ഞു. തൊണ്ടാർ ഡാം വിരുദ്ധ സമിതി ഭാരവാഹികളായിഹരിദാസ് പാലയാണ(ചെയർമാൻ)അണ്ണൻ കാവുമ്മൽ, ദാമോദരൻ, ലക്ഷമി കെ.എം, കെ.സി ബാലൻ(വൈസ് ചെയർമാൻ) ഗിരീഷ് കെ.(കൺവീനർ)ബാലൻ കല്ലുമൊട്ടമ്മൽ, ബാബു എം.ആർ, ശാന്ത സി.കെ,വിനീത കെ.(ജോ.കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *