December 11, 2024

മലയോര മേഖലകളിൽ തേനീച്ച കൃഷി വ്യാപിപ്പിക്കാനൊരുങ്ങി സർക്കാർ ;വയനാട്ടിൽ ഏറെ ഗുണകരമാകുമെന്ന് ഒ ആർ കേളു

0
IMG_20211102_125006.jpg
 

മാനന്തവാടി: കോവിഡും കനത്ത മഴയും പ്രതിസന്ധിയിലാക്കിയ മലയോര മേഖലയിലെ കര്‍ഷകര്‍ക്കിടയില്‍ തേനീച്ച കൃഷി വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന തേനീച്ച കൃഷി കൂടുതല്‍ തൊഴില്‍ സാധ്യതകളും വരുമാനവും ലക്ഷ്യംവെച്ചുള്ളതാണ്. ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ക്കു പുറമേ സപ്ലൈകോ, മില്‍മ എന്നീ ഏജന്‍സികള്‍ വഴിയും, കര്‍ഷകരുടെ സ്വന്തമായുള്ള തേന്‍ ഉത്പന്ന കേന്ദ്രങ്ങള്‍ വഴിയും ഗുണനിലവാരമുള്ള തേന്‍ വില്‍പ്പനയാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ തേനീച്ച കര്‍ഷകരെ സഹായിക്കാന്‍ കര്‍ഷകരുടെ
കൂട്ടായ്മകള്‍ രൂപീകരിച്ച് കൂടുതല്‍ തേന്‍ സംഭരിക്കും. സഞ്ചരിക്കുന്ന തേന്‍ സംസ്‌ക്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും, തേനിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ആധുനിക രീതിയിലുള്ള ലബോര്‍ട്ടറി സ്ഥാപിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. നലവില്‍ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ സൗജന്യ
പരിശീലനവും, തേനീച്ച കോളനി വിതരണവും നടത്തിവരുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി ഇത്തരത്തില്‍ 150ലധികം പരിശീലന പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. 20000ലധികം തേനീച്ച കോളനികള്‍ വിവിധ പദ്ധതികളിലായി ഇതിനകം നല്‍കിയിട്ടുണ്ട്. 85 മെട്രിക് ടണ്‍ തേനാണ് ഇതിനകം ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരില്‍ നിന്നും സംഭരിച്ചത്. സംസ്ഥാനത്തെ ആദിവാസി വനമേഖലകളില്‍ നിന്നും 3 മെട്രിക് ടണ്‍ കാട്ടുതേനും സംഭരിച്ചവയില്‍പ്പെടും. മലയോര മേഖലയിലെ കൂടുതല്‍ കര്‍ഷകരിലേക്ക് തേനീച്ച കൃഷി വ്യാപിപ്പിക്കുന്നതോടെ കര്‍ഷകരുടെ തൊഴിലും വരുമാനവും വര്‍ദ്ധിക്കുമെന്നും അത് വയനാട് ജില്ലയില്‍ ഉള്‍പ്പെടെ ഏറെ ഗുണകരമാവുമെന്നും മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *