വയനാടൻ കാടുകളെ നശിപ്പിക്കുന്ന വിഷ കൊന്നയുടെ ഉന്മൂലനാശം നത്തിന് ലക്ഷ്യമിട്ട് ഗ്രീൻ വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം

വയനാടൻ കാടുകളെയും, ആവാസവ്യവസ്ഥയെയും കാർന്നുതിന്നുന്ന വിഷ കൊന്നയാണ് സെന്ന.
ഇവയുടെ വ്യാപനം മൂലം കാടിറങ്ങി വന്യമൃഗങ്ങൾ ആഹാരത്തിനായി കൃഷി സ്ഥലങ്ങളിലേക്കിറങ്ങുന്നു .
സെന്ന വനത്തിൽ തിങ്ങിനിറഞ്ഞതിനാൽ, ഇതിന്റെ ചുവട്ടിൽ വളരുന്ന മറ്റു ചെറു സസ്യങ്ങൾക്ക് വളരാനു ഉള്ള സാഹചര്യവും ഇല്ലാതെ വരുന്നു.
അതിനാൽ ചെറു സസ്യങ്ങളെ ഭക്ഷണത്തിനായി ആശ്രയിച്ചിരുന്ന മൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി വ്യാപക നാശനഷ്ടം വരുത്തുന്നത് പതിവു കാഴ്ചയാണ് .
ഈ സസ്യം വളർന്നാലു ഉള്ള ഭീകരാവസ്ഥ വർഷങ്ങൾക്കു മുൻപേ ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം എന്ന സംഘടന സമൂഹമധ്യത്തിൽ ചർച്ചാ വിഷയമാക്കി കൊണ്ടുവന്നിരുന്നു .
ഇതിനെ തുടർന്ന് ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം പ്രവർത്തകർ ആദ്യഘട്ട നശീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
ഇപ്പോൾ കാട്ടിൽനിന്നും നാട്ടിലേക്കും, കൃഷിയിടങ്ങളിലേക്കും മഞ്ഞ കൊന്നയുടെ വിത്തുകൾ വീണ് ധാരാളമായി ഈ സസ്യം വർധിച്ചുകൊണ്ടിരിക്കുന്നു.
ഇതിനെതുടർന്ന് മൃഗങ്ങളും കാടിറങ്ങി നാട്ടിലേക്ക് വന്ന് വ്യാപക ശല്യമാകുന്നു.
ഈ ഭീകരാവസ്ഥ കണക്കിലെടുത്ത് ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് പ്രവർത്തകർ അഹോരാത്രം ഇവ വെട്ടി നശിപ്പിക്കുന്ന ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്നു.
പ്രകൃതി സംരക്ഷണം, പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തൽ, തുടങ്ങിയ ലക്ഷ്യം മുൻനിർത്തി നിരവധി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ആവാസവ്യവസ്ഥയെ സംരക്ഷിക്കുക, പ്രകൃതിദത്ത നഗരവൽക്കരണം എന്നിവ യാണ് ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറത്തിന്റെ പ്രധാനലക്ഷ്യം .
ഇതിനുപുറമെ, പ്രകൃതിയും, മനുഷ്യനുമായുള്ള അഭേദ്യബന്ധം നിലനിർത്തിപ്പോരുന്ന സംഘടന കൂടിയാണ് ഗ്രീൻസ് വൈൽഡ് ലൈഫ് ഫ്ലവേഴ്സ് ഫോറം.
എന്നും പ്രകൃതിക്കും, മനുഷ്യനും വേണ്ടി നിലകൊള്ളുന്ന സംഘടനയായ ഗ്രീൻ സിന് വയനാടൻ കാടുകൾക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന മഞ്ഞക്കൊന്ന വ്യാപനം തടയാതി രിക്കാൻ കഴിയുകയില്ല.
അതിൻ പ്രകാരമാണ് റോഡുകളിലും, വനാതിർത്തിയിലും, കൃഷിയിടങ്ങളിലും ഉള്ള മഞ്ഞക്കൊന്ന ഗ്രീൻസ് ഉന്മൂലനം ചെയ്തത്.
മനോഹരമായ മഞ്ഞപ്പൂക്കളോടുകൂടിയ ഈ ചെടി നശിപ്പിക്കാൻ വനംവകുപ്പ് 10- കോടി രൂപ ശുപാർശ ചെയ്തിരുന്നു.
എങ്കിലും അത് ഫലപ്രാപ്തിയിൽ എത്തിക്കാൻ വനംവകുപ്പിന് സാധിച്ചില്ല.
ഈ അവസരത്തിലാണ് ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം മുന്നിട്ടിറങ്ങി നശീകരണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ജനങ്ങളുടെയും, വനംവകുപ്പിന്റെ യും പൂർണ്ണ പിന്തുണയും കൂടി ലഭിക്കുകയാണെങ്കിൽ ഇവയെ പൂർണ്ണമായും ഉന്മൂലനം ചെയ്യാമെന്ന് ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം ചെയർമാൻ: റഷീദ് ഇമേജ് ബത്തേരി, കൺവീനർ : മുജീബ് മഞ്ഞിൽ, ഇന്റർനാഷണൽ ബാംബൂ സിംഫണി ഉപജ്ഞാതാവ് : ഉണ്ണികൃഷ്ണൻ പാക്കനാർ, ഗ്രീൻ ഫാർമേഴ്സ് ഫോറം സെക്രട്ടറി: സഹീർ അഹമ്മദ്, എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
…….



Leave a Reply