ഇ- ശ്രം രജിസ്ട്രേഷനും കാർഡ് വിതരണവും; ജില്ലാ തല ഉദ്ഘാടനം കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻമുജീബ് നിർവ്വഹിച്ചു
ഇ- ശ്രം രജിസ്ട്രേഷനും കാർഡ് വിതരണവും ജില്ലാ തല ഉദ്ഘാടനം കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ മുജീബ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ആശംസ അർപ്പിച്ചു. കൽപ്പറ്റ അസി: ലേബർ ഓഫീസർ ക്യാംപിന് നേതൃത്വം നല്കി. 100 ഓളം നിർമ്മാണ തൊഴിലാളികൾ പങ്കെടുത്തു.
ഈ-ശ്രം
ഇന്ത്യയൊട്ടാകെയുള്ള അസംഘടിത തൊഴിലാളികളെ ഗവൺമെന്റിന്റെ ഔദ്യോഗികരേഖകളിൽ ഉൾപ്പെടുത്തുവാനും ക്ഷേമപദ്ധതികൾ അവരിലേക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര തൊഴിൽമന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് ഈ-ശ്രം.സംഘടിത മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങൾ അസംഘടിത തെഴിലാളികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ലഭ്യമാക്കുക എന്നതാണ് ഈ-ശ്രം പദ്ധതിയുടെ ഉദ്ദേശ്യം.
അസംഘടിത തൊഴിലാളി എന്നാൽ :
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ, സ്വയം തൊഴിൽ ചെയ്യുന്നവർ, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന കൂലിത്തൊഴിലാളികൾ, സംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരും എന്നാൽ ESIC/EPFO അല്ലെങ്കിൽ NPS എന്നീ പദ്ധതികളിൽ ഉൾപ്പെടാത്തവരും ഗവൺമെന്റ് ഉദ്യോഗാർത്ഥികളല്ലാത്തവരുമായ തൊഴിലാളികൾ ഇവരെയെല്ലാമാണ് അസംഘടിത തൊഴിലാളികൾ എന്ന് വിളിക്കുന്നത്.
ഈ-ശ്രം പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദമായി :
ആധാറിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തൊഴിലാളികൾ, അതിഥിതൊഴിലാളികൾ, തെരുവുകച്ചവടക്കാർ, വീട്ടുജോലിക്കാർ, കൃഷിപ്പണിക്കാർ എന്നിങ്ങനെ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രീകൃതമായ വിവരശേഖരണം.
കേന്ദ്രതൊഴിൽ മന്ത്രാലയവും സംസ്ഥാന ഗവൺമെന്റുകളും അസംഘടിത തൊഴിലാളികൾക്കായി ആരംഭിച്ചിട്ടുള്ള സാമൂഹിക ക്ഷേമ പദ്ധതികൾ മെച്ചപ്പെട്ട രീതിയിൽ അവരിലേക്ക് എത്തിക്കുന്നതിനായി.
അസംഘടിത തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ കീഴിലുള്ള മന്ത്രാലയങ്ങൾ/ ഡിപ്പാർട്ട്മെന്റുകൾ/ ബോർഡുകൾ/ ഏജൻസികൾ/ സംഘടനകളിലേക്ക് എ. പി. ഐ ( application programming interface) മുഖാന്തിരം കൈമാറുവാനും അതുവഴി അവരെ ഉദ്ദേശിച്ചിട്ടുള്ള ക്ഷേമപ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കുവാനും.
കോവിഡ്-19നു സമാനമായ പ്രതിസന്ധിഘട്ടങ്ങളിൽ നിന്നും അസംഘടിത തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഭാവിയിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളെ പര്യാപ്തമാക്കുവാൻ.
ഈ-ശ്രം പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുമ്പോൾ ശ്രെദ്ധിക്കുക :
16 നും 59നും ഇടയ്ക്ക് ആയിരിക്കണം അപേക്ഷകരുടെ പ്രായം
ഗവൺമെന്റിന് കീഴിലുള്ള EPFO/ESIC അല്ലെങ്കിൽ NPS എന്നീ പ്രോഗ്രാമുകളിൽ അംഗങ്ങളായവർക്ക് ഈ-ശ്രം പദ്ധതിവഴി രജിസ്റ്റർ ചെയ്യുവാനാകില്ല.
ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പർ, അപേക്ഷകരുടെ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവ രജിസ്റ്റർ ചെയ്യുവാൻ ആവശ്യമാണ്
ഈ-ശ്രം പദ്ധതിയുമായി ബന്ധപ്പെട്ട അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
അസംഘടിത മേഖല :
ESICയുടെയോ EPFOയുടെയോ കീഴിൽ വരാത്തതും ഉൽപ്പന്നങ്ങളുടെ നിർമാണത്തിലോ വിൽപ്പനയിലോ, സേവനങ്ങൾ നൽകുന്നതിലോ ഏർപ്പെടുന്നതും പത്തുപേരിൽ താഴെമാത്രം തൊഴിലാളികൾ ഉൾപ്പെടുന്നതുമായ സംഘടനകളും യൂണിറ്റുകളുമാണ് അസംഘടിത മേഖലയുടെ പരിധിയിൽ വരുന്നത്.
യു.എ. എൻ (Universal Account Number) : ഈ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ അപേക്ഷകർക്ക് ലഭിക്കുന്ന പന്ത്രണ്ടക്ക നമ്പരാണ് യു.എ. എൻ (Universal Account Number). ഈ നമ്പർ സ്ഥിരമായിരിക്കും.
അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 14434 എന്ന നമ്പരിൽ ബന്ധപ്പെടുക അല്ലെങ്കിൽ CSC നൽകിയിട്ടുള്ള പത്തക്ക നമ്പരിൽ ബന്ധപ്പെടുക
അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ :
16 മുതൽ 59 വയസ്സുവരെയുള്ള അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരു തൊഴിലാളിക്കും ഈ-ശ്രം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇൻകം ടാക്സ് അടക്കുന്നുണ്ടെങ്കിൽ അസംഘടിത തൊഴിലാളിയായി രജിസ്റ്റർ ചെയ്യാനാകില്ല. മറ്റു സാമ്പത്തിക നിബന്ധനകൾ ഒന്നും തന്നെയില്ല.
ആധാർ ഫോണുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ അപേക്ഷകർക്ക് അടുത്തുള്ള CSC (Common Service Centre / Akshaya eKendra) മുഖേന ബയോമെട്രിക് ഓതെൻഡിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഈ-ശ്രം വഴി രജിസ്റ്റർ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
അപേക്ഷകർക്ക് PMSBY(Pradhan Mantri Suraksha Bima Yojana) പ്രകാരം രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കുന്നതാണ്. അസംഘടിത തൊഴിലാളികൾക്ക് ഭാവിയിൽ ലഭ്യമായേക്കാവുന്ന ക്ഷേമപദ്ധതികൾ ഈ-ശ്രം രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക.
ഈ-ശ്രം രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്
കൂടുതൽ വിവരങ്ങൾക്ക് അതാത് താലൂക്ക് അസി: ലേബർ ഓഫീസർമാരുമായി ബന്ധപ്പെടാവുന്നതാണ്.
കൽപ്പറ്റ അസി: ലേബർ ഓഫീസർ 8547655684
ബത്തേരി അസി: ലേബർ ഓഫീസർ
8547655 690
മാനന്തവാടി അസി: ലേബർ ഓഫീസർ
8547655686
Leave a Reply