September 21, 2026

എ.കെ.ജി സെൻ്ററിന് നേരെ ബോംബെറിഞ്ഞു

0
IMG-20220701-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: 
സി പി എം ആസ്ഥാനമായഎകെജി സെന്ററിന് നേരെ ബോംബാക്രണം. എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ് ആക്രമണം നടന്നത്. രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്.
എകെജി സെന്ററിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ല. അതേസമയം ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സംശയിക്കുന്നതായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ആക്രമണം ആസൂത്രിതമാണെന്നും ഇ പി ജയരാജൻ ആരോപിച്ചു.
സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.എ.കെ.ജി സെൻ്ററിന് സുരക്ഷ ഏർപ്പെടുത്തി ,പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news