IMG-20220701-WA00362.jpg

പുസ്തക സദസ് സംഘടിപ്പിച്ചു


AdAd
 

മാനന്തവാടി :മാനന്തവാടി ഗവ യു പി സ്കൂളിൽ  വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക്  പുസ്തകങ്ങൾ പരിചയപ്പെടുന്നതിനായി പുസ്തക സദസ്സ് സംഘടിപ്പിച്ചു. മാനന്തവാടി  പഴശ്ശിരാജസ്മാരക ഗ്രന്ഥാലയമാണ് പരിപാടി സംഘടിപ്പിച്ചത്.കുട്ടികളിൽ വായന ശീലo വളർത്തുന്നതിനായി പുസ്തക പ്രദർശനവും  പ്രദർശിപ്പിച്ച പുസ്തകത്തിലെ കഥകളും കവിതകളും മറ്റാശയങ്ങളും കുട്ടികളുമായി പങ്കിടുകയും  ചെയ്തു. കുട്ടികൾ ഏറെ ആവേശത്തോടെയും താല്പര്യത്തോടെയുമാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. എഴുത്തുകാരും വായനക്കാരുമായ ഷിജു എൻ വി, ഷാജൻ ജോസ്, എ.അജയകുമാർ, ഷിനോജ് വി പി .ബൈജു എ, ഹുസൈൻ കുഴി നിലം, പ്രദീഷ് കെ ആർ, അഡ്വ രാധിക എൽ, നീതുവിൻസൻറ്, സജ്ന എസ് ,തുടങ്ങിയവർ കുട്ടികൾക്ക് പുസ്തകങ്ങളെ പരിചയപ്പെടുത്തി  സംസാരിച്ചു. സ്കൂൾ എച്ച്എം ഇൻ ചാർജ് സിൽവിയ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. കുട്ടികളിൽ തുടർവായനയ്ക്കായി  പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേകമായി സ്ഥിരം വായനമൂലയും  ഒരുക്കി.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.