October 13, 2026

ഖാദി ബക്രീദ് മേള ആരംഭിച്ചു

0
IMG-20220701-WA00372.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഖാദി ബക്രീദ് മേള കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് പി.കെ.അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസര്‍ എം. ആയിഷ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഷിബു പോള്‍, ഷോറൂം മാനേജര്‍ പി. ദിലീപ് കുമാര്‍, കെ.കെ. ബിനു, വി.പി. ജിബിന്‍, ടി. മുഹമ്മദ് ബഷീര്‍, ഒ.കെ. പുഷ്പ, കെ.എം. ബിജി എന്നിവര്‍ സംസാരിച്ചു. ആദ്യ വില്‍പ്പന ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റില്‍ നിന്നും നിസാം വള്ളക്കടവ് ഏറ്റുവാങ്ങി. ജൂലൈ 8 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 30 ശതമാനം വരെ ഗവ. റിബേറ്റ് ലഭ്യമാണ്. ഖാദി ബോര്‍ഡിന്റെ പനമരം ഖാദി ഗ്രാമ സൗഭാഗ്യയിലും റിബേറ്റ് ലഭ്യമായിരിക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *