March 29, 2024

ചെമ്പ്ര പീക്കിലേക്കുള്ള അനധികൃത ടിക്കറ്റ് വർദ്ധന പിൻവലിക്കണം :- ഡബ്ലിയു. ടി. എ

0
Img 20220702 Wa00082.jpg
മേപ്പാടി : ചെമ്പ്ര പീക്കിലേക്കുള്ള ടിക്കറ്റ് വർധന  ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത രീതിയിലാണ് ഒന്ന് മുതൽ അഞ്ച് ആളുകൾക്ക്‌ 750 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ യാതൊരു മുന്നറിപ്പും കൂടാതെ 1500 രൂപ ആക്കിയത് അങ്ങേയറ്റം പ്രതിഷേധം രേഖ പെടുത്തുന്ന ഒന്നാണ് എന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. ഇരട്ടി ആണ് വർധന  ഇത് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്. ചിലവ് കൂടുതലാണ് എന്ന മുട്ട് ന്യായമാണ് അധികൃതർ പറയുന്നത്. അനാവശ്യ നിയന്ത്രണങ്ങൾ വരുത്തി ടൂറിസ്റ്റുകളുടെ എണ്ണം വെട്ടികുറച്ചു. ചിലവ് കൂടുതൽ ആണെങ്കിൽ കൂടുതൽ ടൂറിസ്റ്റുകളെ പ്രവേശനം അനുവദിക്കട്ടെ. അല്ലാതെ ആവശ്യമില്ലാതെ നിരക്ക് കൂട്ടുക അല്ല വേണ്ടത്. നിരവധി ടൂറിസ്റ്റ്കളാണ് ടിക്കറ്റ് കിട്ടാതെ മടങ്ങുന്നത്.ഇത് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ് എന്നും. അധികാരികളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കും എന്നും നിർക്ക് കുറക്കാൻ നടപടി ഇല്ലങ്കിൽ ഇതിനെതിരെ ശക്തമായ സമര പരിപാടികക്ക്‌ നേതൃത്വം നൽകും എന്നും വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഡബ്ല്യൂ ടി   നേതാക്കളായ സൈദലവി വൈത്തിരി, അനീഷ്‌ ബി നായർ, സൈഫുള്ള വൈത്തിരി, അലിബ്രാൻ, രമിത്ത് രവി, മനോജ്‌ കുമാർ, അൻവർ മേപ്പാടി, സുമ പള്ളിപ്രം,പ്രബിത ചുണ്ടൽ, സുബി ഗ്രീൻസ്, വർഗീസ് എ ഒ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *