April 25, 2024

ദീപ്തിഗിരി ക്ഷീര സംഘം പ്രസിഡണ്ട് പ്രദീപ് എച്ച്.ബി.യെ ആദരിച്ചു

0
Img 20220702 Wa00072.jpg
മാനന്തവാടി: ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ക്ഷീര സംഘത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ദീപ്തിഗിരി ക്ഷീര സംഘത്തെ ഉന്നത നിലവാരത്തിലെത്തിച്ചതിനും കർഷക ഉന്നതിക്കായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്ന ദീപ്തിഗിരി പ്രസിഡണ്ടും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എച്ച്.ബി. പ്രദീപ് മാസ്റ്ററെ,വയനാട് ജില്ല കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. 
ഡി.സി.സി യുടെ സ്നേഹാദരം പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ എക്സ് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ രാഹുൽ ഗാന്ധി എം.പി യിൽ നിന്നും ഏറ്റുവാങ്ങി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. നിയാസ്, വിനു തോമസ്, വി.വി. നാരായണ വാര്യർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *