September 21, 2026

യാത്രയയപ്പ് സമ്മേളനം നടത്തി

0
IMG-20220702-WA00142.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണഃ തരുവണ ഗവ. ഹൈസ്കൂളിൽ എഫ്.ടി.എം ആയി സേവനമനുഷ്ഠിച്ച്‌ വിരമിച്ച നബീസ ബാരിക്കലിനും ഹയർസെക്കണ്ടറി അധ്യാപകരായ ജോഷി.കെ.ജോസഫിനും,പി പ്രസീദക്കും പി.ടി.എ യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉപഹാരം കൈമാറി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് ഉസ്മാൻ ഇ.വി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ പി.കെ അമീൻ,എച്ച്‌.എം ജീറ്റോ ലൂയിസ്,അശോകൻ.കെ,കെ 
സിദീഖ് മാസ്റ്റർ,കെ.സി.കെ നജുമുദ്ധീൻ, നൗഫൽ പള്ളിയാൽ,ജംഷീർ.കെ.കെ,കെ.സി ആലി,കുഞ്ഞമ്മദ്.എം,അബ്ദുൽ ഖനി,മുഹമ്മദലി.കെ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *