March 29, 2024

ലൈഫ് 2020 പ്രകാരം ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളുടെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

0
Img 20220702 Wa00192.jpg
മാനന്തവാടി: ലൈഫ് 2020 പ്രകാരം ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളുടെ ഫീല്‍ഡ്തല പരിശോധനയ്ക്കും പുന:പരിശോധനയ്ക്കും ഒന്നാംഘട്ട അപ്പീലിനുശേഷമുള്ള കരട് ഗുണഭോക്തൃ പട്ടിക മാനന്തവാടി നഗരസഭ പ്രസിദ്ധീകരിച്ചു. ഭൂമിയുള്ള ഭവനരഹിതരിലെ അര്‍ഹരുടേയും അനര്‍ഹരുടേയും പട്ടികയും ഭൂരഹിത ഭവനരഹിതരിലെ അര്‍ഹരുടേയും അനര്‍ഹരുടേയും പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലിസ്റ്റിന്‍മേല്‍ പരാതിയുള്ളവര്‍ക്ക് രണ്ടാംഘട്ട അപ്പീലുകളും ആക്ഷേപങ്ങളും ജൂലൈ 1 മുതല്‍ 6 വരെ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസില്‍ (ജില്ലാ പഞ്ചായത്ത് കെട്ടിടം) സമര്‍പ്പിക്കാവുന്നതാണ്. ഒന്നാം ഘട്ട അപ്പീല്‍ നിരസിക്കപ്പെട്ട ആളുകള്‍ക്കു മാത്രമാണ് രണ്ടാംഘട്ട അപ്പീല്‍ സമര്‍പ്പിക്കുവാന്‍ അർഹതയുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *