November 9, 2026

ന്യൂനമർദ്ദം : മഴ കനക്കും

0
GridArt_20220513_0738018092.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : നേരത്തെ  പറഞ്ഞിരുന്നു ജൂലൈ 7,8 തീയതികളിൽ മഴ അതി ശക്തമാകുമെന്ന്. ഇന്നും നാളെയും അതി ശക്തമായ മഴ ആയിരിക്കും. മദ്ധ്യ, വടക്കൻ ജില്ലകളിലും മലയോര മേഖലയിലും മഴ അതി ശക്തമാകും. തെക്കൻ കേരളത്തിലും ഇടക്ക് ശക്തമായ മഴ ഉണ്ടാകും.
ഒഡിഷ തീരത്ത് ഒരു ന്യൂനമർദം രൂപം കൊണ്ടിട്ടുണ്ട്‌. ഇത്‌ മൂന്ന് നാല് ദിവസം തീരത്ത് തന്നെ തുടരാൻ ആണ് സാധ്യത . മൺസൂൺ പാത്തി സാധാരണ സ്ഥാനത്തു നിന്നും തെക്കോട്ട് മാറിയിട്ടുണ്ട്. ഇതും ന്യൂനമർദത്തിന്റെ സാന്നിധ്യവും പടിഞ്ഞാറൻ – തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ വേഗത കൂടിയതും മൺസൂൺ സജീവമായി ജൂലൈ 20 വരെ നില നിർത്താനാണ് സാദ്ധ്യത. അത് കഴിഞ്ഞു മൺസൂൺ ബ്രേക്ക് ഫേസിൽ കടന്നേക്കും.
ഇന്നത്തേയും നാളത്തെയും മഴ ശ്രദ്ധിക്കേണ്ടതാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ള കെട്ടിനും മലയോര മേഖലയിൽ മണ്ണിടിച്ചിലിനും കാരണമായേക്കാം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *