June 6, 2026

വെള്ളമുണ്ട സ്കൂൾ നിയമന വിവാദം എസ്.ഡി. പി. ഐ ധർണ്ണ നടത്തി

0
IMG-20220707-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: എ.യു.പി.സ്കൂളിലെ വിവാദ നിയമനം എസ്.ഡി.പി.ഐ. മാനന്തവാടി എ.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന സമരം ജില്ലാ ജനറൽ സെക്രട്ടറി ടി. നാസർ ഉദ്ഘാടനം ചെയ്തു. കുറ്റകാർക്കെതിരെ
നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിന്റെ രൂപം മാറുമെന്നും നാസർ.വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരുടെ അറിവോടെയാണ് നിയമനവും അസമയത്തുള്ള ടി.സി. നൽകൽ നടപടിയുമൊക്കെ നടന്നതെന്നും നാസർ പറഞ്ഞു.മണ്ഡലം പ്രസിഡന്റ് പി.കെ. നൗഫൽ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ഉബൈദ് പീച്ചംങ്കോട്, ഫൈസൽ പഞ്ചാരക്കൊല്ലി,സുബൈർ മാനന്തവാടി, മഹമദലി തലപ്പുഴ, സമദ് പിലാക്കാവ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *