November 3, 2026

ചെസ്സ് കാരംസ് മത്സരങ്ങള്‍ നടത്തി

0
IMG-20220710-WA00132.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:എന്‍.ജി.ഒ യൂണിയന്‍ കലാ- കായിക വേദിയായ ഗ്രാന്‍മയുടെ നേതൃത്വത്തില്‍ ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല ചെസ്സ്,കാരംസ് മല്‍സരങ്ങള്‍ നടത്തി. എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സെന്ററില്‍ നടന്ന മത്സരങ്ങള്‍ സന്തോഷ് ട്രോഫി കേരള ടീം അംഗം മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു..ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ഗ്രാന്‍മ കലാ – കലാകായിക സമിതി കണ്‍വീനര്‍ ടി.ബി.സന്തോഷ് നന്ദിയും പറഞ്ഞു. ചെസ് മല്‍സരത്തല്‍ വി.ആര്‍.സന്തോഷ് ഒന്നാം സ്ഥാനവും, ദിവിന്‍ഷാ രണ്ടാം സ്ഥാനവും നേടി. കാരംസ് (ഡബിള്‍ )മല്‍സരത്തില്‍ രതീഷ്.പി.എസ് – സുധീഷ് ബാബു എന്നിവര്‍ ഒന്നാം സ്ഥാനവും, അഖില്‍.ആര്‍- സിയേഷ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *