September 21, 2026

യുക്രൈൻ വിദ്യാർത്ഥികൾ വയനാട്ടിലെയടക്കം നിരവധി വിദ്യാര്‍ഥികള്‍ ആശങ്കയില്‍; ഇടപെടല്‍ വേണം:രാഹുൽ ഗാന്ധി. എം.പി.

0
IMG-20220713-WA00032.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദില്ലി: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. തന്‍റെ മണ്ഡലമായ വയനാട്ടിലുൾപ്പടെ നിരവധി വിദ്യാർത്ഥികൾ ഭാവിയെ കുറിച്ചുള്ള ആശങ്ക നേരിട്ട് പങ്കുവെച്ചുവെന്ന് രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.
ഒന്ന്, രണ്ട് വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ ആശങ്ക തിരിച്ചറിഞ്ഞ് മെഡിക്കൽ കോളജിൽ ഇവർക്ക് അവസരമൊരുക്കുകയോ മറ്റ് വിദേശ സർവ്വകലാശാലകളിൽ പഠനം തുടരാൻ വേണ്ട സഹായം നൽകുകയോ ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *