July 17, 2026

സ്നേഹാദരവ് നൽകി

0
IMG_20220713_181251.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: കോഴിക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേ ബസ്സിൽ കുഴഞ്ഞു വീണ യാത്രക്കാരന് അടിയന്തിര ചികിത്സക്ക് സൗകര്യമൊരുക്കിയ കെ എസ് ആർ ടി സി ഡ്രൈവർ രമേശനെയും കണ്ടക്ടർ പ്രദീപിനെയും പാലിയേറ്റീവ് വോളന്റിയേഴ്‌സ് ജില്ലാ കോ -ഓർഡിനേഷൻ കമ്മറ്റി ആദരിച്ചു . പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ചു നടന്ന പരിപാടിയിൽ ജില്ലാ ചെയർമാൻ അസൈനാർ പനമരം അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. സോമസുന്ദരം, വനിതാ വിംഗ് ജില്ലാപ്രസിഡന്റ് ശ്രീകുമാരി, എന്നിവർ ഉപഹാരം കൈമാറി.ആയിഷ ഉമ്മർ, ജമീല അസൈനാർ, സനൽകുമാർ, അബ്ദുൾനസീർ, സലീം, റോബിൻ, വഹീദ അൻവർ , ഹസീന കാസിം, സ്റ്റെഫിഎന്നിവർ പങ്കെടുത്തു.മനോജ്‌ പനമരം സ്വാഗതവും റുക്കിയ സലാം നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *