June 6, 2026

മരംവിണ് വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു

0
IMG-20220715-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: മരംവിണ് വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു.തിരുനെല്ലി പഞ്ചായത്ത് വെള്ളാഞ്ചേരി റസൽകുന്ന് സെറ്റിൽമെൻ്റ് കോളനിയിലെ നാരായണൻ്റെ വീടിൻ്റെ മുകളിലാണ്  മരം വിണത്. മരം വീഴുന്ന ശബ്ദംകേട്ട്നാരായണനും ഭാര്യയും മക്കളും പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വീടിൻ്റെ ഭിത്തിയും, ഫർണ്ണിച്ചറുകളുംഭാഗികമായും മേൽക്കൂരയും പൂർണ്ണമായും തകർന്നു.രണ്ട് ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേർന്നാണ് വീടിന് മുകളിൽ വീണ മരം മുറിച്ചുമാറ്റിയത്. 

 രക്ഷാപ്രവര്‍ത്തിന് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപൂട്ടി റെയ്ഞ്ചർകെ.കെ.സുന്ദരൻ, കെ കെ സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ ഷിബു എന്നിവർ നേതൃത്വം നല്‍കി.സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻ്റ് പി വി ബാലകൃഷ്ണൻ താൽക്കാലികമായി വീട് നവികരിക്കാനുള്ള തുക അനുവദിക്കുമെന്ന് വീട്ടുകാർക്ക് ഉറപ്പ് നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *