July 17, 2026

അഗതി മന്ദിരങ്ങളിൽ പല വ്യജ്ഞന കിറ്റുകൾ നൽകി ഫാ.ഡേവിഡ് ചിറമ്മൽ ട്രസ്റ്റ് .

0
IMG_20220716_130826.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ.
ഫാ. ഡേവിസ് ചിറമേല്‍ ട്രസ്റ്റ് കേരളത്തിലെ അഗതിമന്ദിരങ്ങളില്‍ പലവ്യജ്ഞന സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വയനാട്ടിലെ 29 അഗതിമന്ദിരങ്ങളിIസാധനങ്ങള്‍ എത്തിച്ചു നല്‍കി. എല്ലാ മാസവും ഈ ചാരിറ്റി പ്രവര്‍ത്തനം തുടരാനാണ് ട്രസ്റ്റ് ആഗ്രഹിക്കുന്നത്. അതാത് ജില്ലകളിലുള്ള വൈ.എം.സി.എ. പ്രവര്‍ത്തകരാണ് സാധനങ്ങള്‍ അഗതിമന്ദിരങ്ങളില്‍ എത്തിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലം കേരളത്തിലെ എല്ലാ അഗതിമന്ദിരങ്ങളിലും കൂടി 20000ത്തോളം ബിരിയാണി ട്രസ്റ്റ് വിതരണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സഹായവും ചെയ്തുവരുന്നു. വയനാട്ടില്‍ സാധന വിതരണത്തിന് കോഡിനേറ്റര്‍ വിനു മീനങ്ങാടി (വൈ.എം.സി.എ.നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം), സിസ്റ്റര്‍ ഷാലറ്റ്, ടി.കെ.എല്‍ദോ, വിന്റോയ്, ചാക്കോച്ചന്‍, സി.എച്ച്. സ്റ്റാന്‍ലിന്‍, ടി.കെ. പൗലോസ്, സി.കെ. ബാബു, പ്രഫ. സിബി, ഇ.വി. സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *