July 17, 2026

മൺതിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു.

0
IMG_20220716_151432.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തോമാട്ട് ചാൽ: കാട്ടിക്കൊല്ലിയിൽ  വീടിൻ്റ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്തെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു. ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബുവാണ് മരിച്ചത്.ഇയാളുടെ കൂടെയുണ്ടായ മറ്റ് രണ്ട് പേര്‍ മണ്ണിലകപ്പെട്ടെങ്കിലും പെട്ടെന്നു തന്നെരക്ഷപ്പെടുത്താന്‍ കഴിഞ്ഞു. എന്നാല്‍ ബാബു പൂര്‍ണമായി മണ്ണിലകപ്പെടുകയായിരുന്നു. ഇന്ന് ഉച്ചക്കാണ് സംഭവം. അരമണിക്കൂര്‍ നേരത്തെ തിരച്ചിനിലൊടുവില്‍ ഫയര്‍ഫോഴ്സും, നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ബത്തേരി താലൂക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *