July 17, 2026

പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ ഫിലിം ക്ലബ്ബ്‌ പ്രവർത്തനമാരംഭിച്ചു

0
IMG-20220716-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലാ ലൈബ്രറി കൗൺസിൽ പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ ആരംഭിക്കുന്ന ഫിലിം ക്ലബ്ബ്‌ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം അബുസലീം ഉദ്ഘാടനം നിർവ്വഹിച്ചു. പത്മപ്രഭ പൊതു ഗ്രന്ഥാലയം പ്രസിഡന്റ് ടി വി രവീന്ദ്രൻ അധ്യക്ഷനായി. പുത്തൂർ വയൽ സ്വാമിനാഥൻ ഫൗണ്ടേഷനിലെ റിസർച്ചർ ജോസഫ് ജോൺ നിർമ്മിച്ച ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എം സുമേഷ്, വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ, പത്മപ്രഭാ പൊതു ഗ്രന്ഥലയം സെക്രട്ടറി കെ പ്രകാശൻ, ഡബ്ലിയു എം ഒ കോളേജ് പ്രിൻസിപ്പാൾ പി എ ജലീൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *