April 19, 2024

തോമാട്ടുചാലിൽ മൺതിട്ടയിടിഞ്ഞ് വീണ് മരിച്ച തൊഴിലാളിയെ പുറത്തെടുത്തത് അതിസാഹസികമായി

0
Img 20220716 Wa00222.jpg
 തോമാട്ട് ചാൽ: പ്രതികൂല കാലാവസ്ഥ ,ഒരാൾ പൊക്കത്തിൽ കിടന്ന
മൺ കൂന ,കോൺക്രീറ്റ് കമ്പികൾ ,കോൺക്രീറ്റ് പല കളിലെ ആണികൾ ,വീണ്ടും മണ്ണിടിയാൻ ഉള്ള സാധ്യത എല്ലാം അതിജീവിച്ചാണ് 
ബാബുവിനെ ഞങ്ങൾ പുറത്തേക്കെടുത്തത്. 
അതിസാഹസീകമായ ഫയർ ഫോഴ്സ് ടീമിൻ്റെ ത്യാഗപൂർണ്ണമായ പ്രവർത്തി കൊണ്ടാണ് ഇത് സാധ്യമായതെന്ന് ബത്തേരി ഫയർ ഫോഴ്സസ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ പി ,ന്യൂസ് വയനാടിനോട് പറഞ്ഞു.
 കാട്ടിക്കൊല്ലിയിൽ വീട്ടിൻ്റെ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്തെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചത്‌. ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബുവാണ് മരിച്ചത്.ഇയാളുടെ കൂടെയുണ്ടായ മറ്റ് രണ്ട് പേര്‍ മണ്ണിലകപ്പെട്ടെങ്കിലും പെട്ടെന്നു തന്നെരക്ഷപ്പെടുത്താന്‍ കഴിഞ്ഞു. എന്നാല്‍ ബാബു പൂര്‍ണമായി മണ്ണിലകപ്പെടുകയായിരുന്നു. ഇന്ന് ഉച്ചക്കാണ് സംഭവം. അരമണിക്കൂര്‍ നേരത്തെ തിരച്ചിനിലൊടുവില്‍ ഫയര്‍ഫോഴ്സും, നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് തുടർ നടപടി ക്രമങ്ങൾക്കായി കൊണ്ട് പോയി.
സുൽത്താൻ ബത്തേരി സ്റ്റേഷൻ ഓഫീസർ .പി. നിധീഷ് കുമാർ, അസി. സ്റ്റേഷൻ ഓഫീസർ ഐ.ജോസഫ് , കൽപ്പറ്റ അസി. സ്റ്റേഷൻ ഓഫീസർ വിജയൻ , സീനിയർ ഫയർ ഓഫീസർ നിസാർ സി.കെ. , സിജു കെ.എ., കെ. ധനീഷ്, എ.ബി.വിനീത്, ബിനു. എം.ബി., സിജു കെ. സന്തിൽ കെ.സി. സുജിത് എം.എസ്., ഷറഫുദ്ദീൻ ബി. എന്നിവരടങ്ങിയ ഫയർ ഫോഴ്സ് ടീമാണ് സാഹസിക പ്രവർത്തിക്ക് നേതൃത്വം നൽകിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *