July 17, 2026

ഭക്ഷണം കഴിക്കുന്നവരെ പിഴിയാൻ പുതിയ തന്ത്രം; ഹോട്ടലുകളിൽ ‘ജഗ്ഗ് വെള്ളം മാറ്റി കുപ്പിവെള്ളം’

0
IMG-20220718-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഹോട്ടലുകളിൽ ജഗ്ഗ് വെള്ളം ഒഴിവാക്കി കുപ്പിവെള്ളം ടേബിളുകളിൽ വെച്ച് സഞ്ചാരികളെ പിഴിയുന്നു. കൽപ്പറ്റയിലെ ചില ഹോട്ടലുകളാണ് ഭക്ഷണം കഴിക്കാനെത്തുന്നവരെ തന്ത്രപരമായി വെള്ളം കുടിപ്പിച്ച് ചൂഷണം ചെയ്യുന്നത്. സാധാരണ ലഘുഭക്ഷണമോ ഉച്ചഭക്ഷണമോ കഴിക്കുമ്പോൾ ജഗ്ഗിൽ വെള്ളം നിറച്ച് വെച്ചിട്ടുണ്ടാവും. ഇപ്പോൾ ചില ഹോട്ടലുകളിൽഇതു മാറ്റി ഒരു ഗ്ലാസും ഒരു ലിറ്ററിൻ്റെ മിനറൽ വാട്ടറുമാണ് വെക്കുന്നത് .കുപ്പി പൊട്ടിച്ച് വെള്ളം കുടിച്ചാൽ ഇതിൻ്റെ ബില്ല് കൂടി ചേർക്കുകയാണ്. ഹോട്ടലുകൾ പാലിക്കേണ്ട ധാർമിക മര്യാദ ലംഘനമാണ് സൗജന്യ വെള്ളം നിഷേധിക്കുന്നതെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടു. അതേ സമയം സ്റ്റാർ കാറ്റഗറിയിലുള്ള ഹോട്ടലുകളുടെ വ്യവസ്ഥയിൽ പെയ്ഡ് മിനറൽ വാട്ടർ വെക്കണമെന്ന് പറയുന്നുണ്ടങ്കിലും കൽപ്പറ്റയിൽ ചെറുകിട ഹോട്ടലുകളാണ് ഇതു ചെയ്യുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *