മൂല്യബോധമുള്ള തലമുറ സാമൂഹിക പുരോഗതിക്ക് അനിവാര്യം: മുജീബ് കാടേരി

മുട്ടിൽ : രാഷ്ട്രീയത്തെ വക്രിയമാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മൂല്യബോധമുള്ള തലമുറയാണ് സമൂഹത്തിന് ആവശ്യം.
പഴയ തലമുറയിലുള്ള നേതാക്കന്മാർ കാണിച്ചു തന്നിട്ടുള്ള പാതയിലൂടെ സഞ്ചരിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി പറഞ്ഞു .മുട്ടിൽ ഡബ്ല്യൂ.എം.ഒ
എച്ച് .ആർ. ഡി സെൻ്ററിൽ നടന്ന സീതീ സാഹിബ് അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എംപി നവാസ് അധ്യക്ഷത വഹിച്ചു. എല്ലാ തിൻമകളോടും സമരസപ്പെടാതെ തിന്മകല്ക്കെതിരെ പ്രതികരിക്കുന്നവരായി യുവാക്കൾ മാറണമെന്നും അദ്ധേഹം പറഞ്ഞു.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി യഹിയ ഖാൻ തലക്കൽ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ജാസർ പാലക്കൽ, ഷമീം പാറക്കണ്ടി, ആരിഫ് തണലോട്ട്, സലാം പി കെ, സി എച്ച് ഫസൽ, ഷൗക്കത്തലി പി കെ, നിയോജക മണ്ഡലം ഭാരവാഹികളായ സി ടി ഉനൈസ്, സമദ് കണ്ണിയൻ, സി കെ മുസ്തഫ, സി ശിഹാബ്, എം എസ് എഫ് ജില്ലാ സെക്രട്ടറി റിംഷാദ് മില്ലുമുക്ക് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.കെ ആരിഫ് സ്വാഗതവും സീനിയർ വൈസ് പ്രസിഡണ്ട് അഡ്വ: എ.പി മുസ്തഫ നന്ദിയും പറഞ്ഞു.



Leave a Reply