September 22, 2026

ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ സൈക്കിൾ ക്ലബ്‌ ഉദ്‌ഘാടനം ചെയ്തു.

0
IMG-20220720-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിങ് കോളേജിൽ യൂണിയൻ വൈസ് ചെയർപേഴ്സൺ അരുണിമയുടെ നേതൃത്വത്തിൽ കൊണ്ട് വരുന്ന സൈക്കിൾ ക്ലബിന്റെയും കോളേജ് അപ്ലിക്കേഷൻ ലോഗോ പ്രകാശനവും നടന്നു.
സൈക്കിൾ ക്ലബ്‌ ഉദ്‌ഘാടനം സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാറ്റൻഡിംഗ് കമ്മിറ്റി അംഗം കെ.റഫീഖ് ഉദ്‌ഘാടനം ചെയ്തു. സൈക്കിൾ ക്ലബ്‌ ലോഗോ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ മധുവും കോളേജ് അപ്ലിക്കേഷൻ ലോഗോ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ . ജസ്റ്റിൻ ബേബിയും പ്രകാശനം ചെയ്തു.
ജില്ലയിലെ മറ്റു കോളേജുകളിൽ നിന്നും വ്യത്യസ്തമായി സൈക്കിൾ ക്ലബ് എന്ന ആശയം മുന്നോട്ട് കൊണ്ട് വന്ന വിദ്യാർത്ഥികൾക്ക് എല്ലാ വിധ സഹായ സഹകരണങ്ങളും ജില്ലാ സ്പോർട്സ് കൗൺസിൽ ഉറപ്പ് നൽകി.
പ്രിൻസിപ്പൾ ഡോക്ടർ അനിത അധ്യക്ഷത വഹിച്ച പരിപാടിയിൽ തലപ്പുഴ എസ്. ഐ . പിടി റോയ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ,നിജു കെ.വി.ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി.കെ . അയ്യൂബ്, സ്റ്റാഫ് കോർഡിനേറ്റർ റിതിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
 കൃഷ്ണദാസ് സ്വാഗതവും ക്ലബ്ബിന്റെ വിദ്യാർത്ഥി കോർഡിനേറ്ററും കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണുമായ അരുണിമ. എസ്. പിള്ള നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *